KOYILANDY DIARY

The Perfect News Portal

സി.കെ.ജി – എ.സി. ഷൺമുഖദാസ് അനുസ്മരണം നടത്തി

കൊയിലാണ്ടി: കേരള രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന സി. കെ. ഗോവിന്ദൻ നായരുടെയും എ. സി ഷൺമുഖദാസിന്റെയും അനുസ്മരണം സംഘടിപ്പിച്ചു. എ.സി. ഷൺമുഖദാസ് പഠന കേന്ദ്രം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടത്തിയ അനുസ്മരണ സമ്മേളനം എൻ സി പി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഠന കേന്രം പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെ. കെ. ശ്രീഷു ഒ രാഘവൻ, എം.എ ഗംഗാധരൻ, പത്താലത്ത് ബാലൻ, ടി. എൻ ദാമോദരൻ, പി.എം.ബി. നടേരി, കെ. കെ. നാരായണൻ, പി. പുഷ്പജൻ എന്നിവർ സംസാരിച്ചു.