KOYILANDY DIARY

The Perfect News Portal

ഓൺലൈൻ തട്ടിപ്പിനെതിരെ നടപടിയെടുക്കണം

കൊയിലാണ്ടി: ഓൺലൈൻ തട്ടിപ്പിനെതിരെ നടപടിയെടുക്കണമെന്ന് ജനതാദൾ (എസ്). ജനങ്ങളെ കബളിപ്പിച്ചു നടത്തുന്ന ഓൺലൈൻ വ്യാപാരങ്ങൾക്കെതിരെയും ചൂതാട്ടങ്ങകൾക്കെതിരെയും നിയമനിർമാണം നടത്തണമെന്നും, കൂടാതെ വർധിച്ചു വരുന്ന തെരുവ് നായ്ക്കളുടെ അക്രമങ്ങൾക്ക് അറുതിവരുത്തണമെന്നും ജനതാദൾ (എസ്) കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൌൺസിൽ അംഗം പി കെ കബീർ സലാല ഉത്ഘാടനം ചെയ്തു. ട്രഷറർ ജയരാജ്‌ പണിക്കർ, യുവജനത സ്റ്റേറ്റ് കൌൺസിൽ അംഗം രബീഷ്, പുഷ്പ ജി നായർ, മിസ്ഹബ്, ബിജു, രാധിക എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജി. കെ. എം. സ്വാഗതവും ബാലകൃഷ്ണൻ മേലടി നന്ദിയും പറഞ്ഞു.
Advertisements