KOYILANDY DIARY

The Perfect News Portal

ലഹരിക്കെതിരെ ബോധവത്കരണ ഫ്ലാഷ് മോബുമായി എൻ എസ് എസ് വളണ്ടിയർമാർ

കൊയിലാണ്ടി: ലഹരിക്കെതിരെ ബോധവത്കരണ ഫ്ലാഷ് മോബ്.. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുന്ധിച്ച് നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാരാണ് കീഴരിയൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബ് അവതരിപ്പിച്ച് ശ്രദ്ധേയമായത്. ഓരോ കേന്ദ്രങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്താണ് ക്യാമ്പയിൽ സംഘടിപ്പിച്ചത്.