KOYILANDY DIARY.COM

The Perfect News Portal

ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചു; സൈന്യത്തെ പ്രശംസിച്ച് ഇറാന്‍ പ്രസിഡണ്ട്

ടെഹ്റാൻ: ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റെയ്സി. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിച്ചുവെന്നും ഇറാൻ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡണ്ട് പറഞ്ഞു. ഇനി ഇസ്രയേൽ  പ്രതികരിച്ചാൽ മാത്രമാണ് മറുപടിയുണ്ടാവുകയെന്നും ഇറാൻ വ്യക്തമാക്കി. പ്രസിഡന്റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ചതായി അറിയിച്ചു.

ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്പ്പാടിൽ അവസാനിച്ചെന്നും ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രം മറുപടിയെന്നുമാണ് ഇറാൻ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രയേലിനു നേരെ ഇന്ന് ഇറാൻ ആക്രമണം നടത്തിയത്. ഇറാനിൽ നിന്നും സഖ്യ രാജ്യങ്ങളിൽ നിന്നുമാണ് ഡ്രോൺ തൊടുത്തത്.

 

Share news
error: Content is protected !!