KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് 10,000 ലിറ്റർ നെയ്യ് വാങ്ങാൻ ദേവസ്വം ബോർഡ്

.

പത്തനംതിട്ട: ശബരിമലയിലേക്ക് വൃശ്ചികം ഒന്ന് വരെയുള്ള ആവശ്യത്തിനായി മില്‍മയില്‍ നിന്നും നെയ്യ് വാങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 10,000 ലിറ്റര്‍ നെയ്യ് മില്‍മയില്‍ നിന്നും വാങ്ങാനാണ് തത്വത്തില്‍ ധാരണയായിരിക്കുന്നത്. ദേവസ്വം വിജിലന്‍സ് വിഭാഗത്തിന്റെ അനുമതി കിട്ടിയശേഷം നെയ്യ് എത്തിക്കും.

 

വിഷയത്തില്‍ നിയമോപദേശം തേടുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. നവംബര്‍ 15 വരെ നട അടച്ചിരിക്കുന്നതിനാല്‍ ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ലഭ്യമാകില്ല. ഇക്കാരണത്താലാണ് അടിയന്തരമായി മില്‍മയില്‍ നിന്നും നെയ്യ് വാങ്ങുന്നത്. നെയ്യ് കവചിത വാഹനത്തില്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ നിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നിരുന്നു.

 

ഈ പശ്ചാത്തലത്തിലാണ് കവചിത വാഹനത്തില്‍ തന്നെ നെയ്യ് എത്തിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി അരവണ സ്‌റ്റോക്ക് ചെയ്യാനാണ് ദേവസ്വം ബോര്‍ഡ് തയ്യാറെടുക്കുന്നത്. നിലവില്‍ കരുതല്‍ ശേഖരത്തിനായി സന്നിധാനത്ത് അരവണ നിര്‍മാണം നടന്നുവരികയാണ്. പരമാവധി നിര്‍മാണം നടത്താനുള്ള ശ്രമമാണ് നടന്നുവരുന്നത്. വൃശ്ചികം ഒന്നുവരെയുള്ള ദിവസങ്ങളിലെ ആവശ്യത്തിന് മാത്രമാണ് നെയ്യ് വാങ്ങുക.

 

Share news