KOYILANDY DIARY.COM

The Perfect News Portal

എളാട്ടേരി അരുൺ ലൈബ്രറിയുടെ ‘പരസ്പരം’ പ്രവർത്തക സമിതി യോഗം

.
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ ‘പരസ്പരം’ സമ്പൂർണ്ണ നിർവാഹക സമിതി യോഗം ചേർന്നു. താലൂക്ക് ലൈബ്രറി സെക്രട്ടറി പി. വേണു ഉദ്ഘാടനം ചെയ്തു. വിപുലീകൃത പ്രവർത്തക യോഗത്തിൽ ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, പ്രസിഡണ്ട് എൻ. എം നാരായണൻ, ഖജാൻജി കെ. എൻ രാമചന്ദ്രൻ, വനിതാവേദി പ്രസിഡണ്ട് കെ. കെ. റീന, സെക്രട്ടറി അനിഷ, വയോജന വേദി സെക്രട്ടറി പി. രാജൻ, ലൈബ്രറിയൻ ടി.എം. ഷീജ, താലൂക്ക് കൗൺസിൽ അംഗം ടി. വിജയൻ നായർ എന്നിവർ സംസാരിച്ചു. ഭാവി പ്രവർത്തനത്തിന്റെ രൂപരേഖ പ്രവർത്തക സമിതി അംഗീകരിച്ചു. ഒരു വീട്ടിൽ ഒരു മെമ്പർഷിപ്പ് എന്ന രീതിയിൽ ലൈബ്രറി അംഗത്വം വിപുലീകരിക്കാൻ സമിതി തീരുമാനമെടുത്തു.
Share news