KOYILANDY DIARY.COM

The Perfect News Portal

ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവ്

.
വടകര സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് എന്നിവയാണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 12-ന് രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വടകര സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400006491 എന്ന നമ്പറില്‍ വിളിക്കാം.
Share news