കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
മൂടാടി: പുറക്കാട് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും, കോഴിക്കോട് ജീവനം കാൻസർ സൊസൈറ്റിയും സംയുക്തമായി കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പുറക്കാട് സൗത്ത് എൽ.പി.സ്കൂളിൽ വെച്ച് നടന്ന ക്ലാസ് കൊയിലാണ്ടി വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ: ജിജോ മോഹനൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ: നിതിൻ രാജ് ക്ലാസ് നയിച്ചു. ആശ്രയയുടെ ചെയർമാൻ രവി നവരാഗ് അദ്ധ്യക്ഷത വഹിച്ചു.
,

.
കാൻസറിനെ അതിജീവിച്ച ജീവനം സൊസൈറ്റിയിലെ അനിൽ, അനുപ്രിയ, ലീലാ ദാസ് എന്നിവർ അനുഭവങ്ങൾ പങ്ക് വെച്ചു. സി.പി. പ്രകാശൻ, കരിം വടക്കയിൽ എന്നിവർ സംസാരിച്ചു. അനിൽ സ്വാഗതവും പുഷ്പാ ജനാർദ്ദനൻ നന്ദിയും പറഞ്ഞു.



