KOYILANDY DIARY.COM

The Perfect News Portal

‘സ്മാർട്ട് കൊയിലാണ്ടി’ പദ്ധതിയുടെ ഉദ്ഘാടനം നവംബർ 12-ന്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര ശുചിത്വ മാലിന്യ പരിപാലന കർമ്മ പദ്ധതിയായ ‘സ്മാർട്ട് കൊയിലാണ്ടി’യുടെ ഔദ്യോഗിക ഉദ്ഘാടനം 2026 നവംബർ 12 വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺഹാളിൽ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ ഐ.എ.എസ് ഉദ്ഘാടനം നിർവഹിക്കും. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. മൂന്നു വർഷം കൊണ്ട് കൊയിലാണ്ടിയെ ഏറ്റവും വൃത്തിയുള്ള നഗരമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
.
.
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശുചിത്വ കോൺക്ലേവിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ ശുചിത്വ-മാലിന്യ പരിപാലന മാതൃകകൾ അവതരിപ്പിക്കും. ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കും. കൊയിലാണ്ടിയുടെ ശുചിത്വ മുന്നേറ്റത്തിന് ദിശാബോധം നൽകുന്ന ചർച്ചകളും ആശയവിനിമയങ്ങളും കോൺക്ലേവിന്റെ ഭാഗമായി നടക്കും.
Share news