KOYILANDY DIARY

The Perfect News Portal

ചിന്ത ജെറോമിനെ കോൺഗ്രസ് പ്രവർത്തകർ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവം; പ്രതിഷേധവുമായി സിപിഐഎം

ചിന്താജെറോമിനെ കോൺഗ്രസ്‌ പ്രവർത്തകർ കാറിടിപ്പിച്ച്‌ പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി സിപിഐഎം. കൊല്ലത്ത് ഇടത് മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധ യോഗം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്തു.

Advertisements

 

കൊല്ലം റസ്റ്റ് ഹൗസിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം തിന്നക്കട ബസ് ബേയിൽ സമാപിച്ചു.  പരാജയ ഭീതിയിലാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനെതിരെ വിമർശിച്ച ചിന്താജറോമിനെ നിശബ്ദമാക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതെന്ന് എംഎ ബേബി പറഞ്ഞു.