KOYILANDY DIARY

The Perfect News Portal

നെല്ലിയാമ്പതിയിൽ റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി

നെല്ലിയാമ്പതി: പാലക്കാട് നെല്ലിയാമ്പതിയിൽ റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി കൂനംപാലം – പോത്തുപാറ റോഡിൽ ജനവാസമേഖലയോട് ചേർന്നാണ് പുലിയെ ചത്ത നിലയിൽ കണ്ടത്. രാവിലെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഇടിച്ചതാകാമെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു.