KOYILANDY DIARY

The Perfect News Portal

വായനാദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ കൈമാറി

വായനാദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ കൈമാറി. കീഴരിയൂർ മണ്ണാടിയിൽ പ്രവർത്തിക്കുന്ന പുലരി വായനശാലയിലേക്ക് ശ്രീവാസുദേവാശ്രമം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, നടുവത്തൂർ ഗൈഡ്സ് യൂണിറ്റ് പുസ്തകങ്ങൾ കൈമാറി.

ലെനിൻസ്. ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എം.സുരേഷ് മാസ്റ്റർ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഇ.എം. മനോജ്, ശിൽപ ടീച്ചർ, ആർദ്ര എന്നിവർ സംസാരിച്ചു. കെ.പി.മാധവൻ സ്വാഗതവും ശിവാനന്ദൻ നന്ദിയും പറഞ്ഞു.