KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിക്കാരുടെ ജനകീയ ഡോ. സന്ധ്യാകുറുപ്പ് പടിയിറങ്ങി

കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടർ സന്ധ്യാകുറുപ്പ് പടിയിറങ്ങി.. താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെയും, രോഗികളുടെയും, നാട്ടുകാരുടെയും സ്നേഹ തണലായിരുന്ന ഡോ. സന്ധ്യാ കുറുപ്പിന് ഇനി മുതൽ ബാലുശ്ശേരി ആശുപത്രിയിലേക്കാണ് പുതിയ നിയോഗം ലഭിച്ചിട്ടുള്ളത്.. കൊയിലാണ്ടിയിലെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും അതിൽ ഒരാളായി പ്രവർത്തിക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു സന്ധ്യാ കുറുപ്പ്. കൊറോണ സമയത്ത് നോഡൽ ഓഫീസർ എന്ന നിലയിലും അല്ലാതെയും അവരുടെ ഭാഗത്തുനിന്നുണ്ടായ നിർദ്ദേശങ്ങളും, ഇടപെടലുകളും (പത്ര, ദൃശ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും) ജീവനക്കാർക്കും, നാട്ടുകാർക്കും, കൊറോണ രോഗികൾക്കും കുറച്ചൊന്നുമല്ല ആശ്വാസം നൽകിയത്.

തന്റെ ഔദ്യോഗിക ജീവിതത്തിലെ തിരക്കിനിടയിലും കലാ -സാംസ്കാരിക രംഗങ്ങളീലും നിറ സാന്നിധ്യമായി മാറാൻ  കഴിഞ്ഞിട്ടുണ്ട് കൂടാതെ ജീവനക്കാർക്ക് നേരെ രോഗികളുടെയും, ബന്ധുക്കളുടെയും ഭാഗത്തുനിന്നുണ്ടാവുന്ന കയ്യേറ്റശ്രമങ്ങളെ പ്രതിരോധിക്കാനും മുന്‍പന്തിയിലായിരുന്നു.രോഗികൾ ജോലി ചെയ്ത സ്ഥലങ്ങളിൽ എല്ലാം തന്നെ അവിടത്തെ രോഗികളുടെയും കലാ സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റാൻ ഡോക്ടർക്ക് കഴിഞ്ഞു എന്നുള്ളത് ചുരുക്കം ചില ആളുകൾക്ക് ലഭിക്കുന്ന ഒരു നേട്ടം തന്നെയാണ്,

Advertisements

മേപ്പയ്യൂർ, അരിക്കുളം, കാക്കൂർ, കുന്ദമംഗലം, തുടങ്ങിയ സ്ഥലങ്ങളിലും പ്രവർത്തിച്ചിരുന്നു. ആതുര സേവന രംഗത്ത് ഐഎംഎ ഏർപ്പെടുത്തിയ അപ്രിസിയേഷൻ അവാർഡ് 2018-19, 21-22, വർഷങ്ങളിൽ കരസ്ഥമാക്കിയിട്ടുണ്ട്, ഐ.എം.എ. സംസ്ഥാന വനിതാ വിഭാഗം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോഴിക്കോട് ഐ.എം.എ സെക്രട്ടറിയാണ്. അരിക്കുളത്ത് പ്രവർത്തിക്കവെ സമ്പൂർണ്ണ അന്ധതാ നിവാരണത്തിൻ്റെ ഭാഗമായി മികച്ച പ്രവർത്തനമാണ് നടത്തിയത്. കുന്ദമംഗലത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കവെ പച്ചക്കറിയുടെ പ്രാധാന്യം മനസ്സിലാക്കി കൃഷി നടത്തിയും വൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Advertisements