KOYILANDY DIARY

The Perfect News Portal

ഉള്ള്യേരിയിൽ മുൻ പഞ്ചായത്തംഗത്തിന്റെ വീടിനു നേരെ ആക്രമണം

ഉള്ള്യേരിയിൽ മുൻ പഞ്ചായത്തംഗത്തിന്റെ വീടിനു നേരെ ആക്രമണം. പഞ്ചായത്തിലെ ആറാം വാർഡിലെ മുൻ മെമ്പറും മഹിള അസോസിയേഷൻ നേതാവുമായ ഉള്ളേരി 19 ലെ കളരിയുള്ളതിൽ ബിന്ദുവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

ബുധനാഴ്ച അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ ഒരു സംഘം ആളുകൾ വീട്ടിലെത്തി ജനൽ ഇടിച്ച്
തകർക്കുകയായിരുന്നു. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകർത്തിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പരിചയമുള്ളവരാണെന്നും ബിന്ദു പറഞ്ഞു.
Advertisements
സംഭവവുമായി ബന്ധപ്പെട്ട് അത്തോളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.പി.ഐ.എം ഉള്ള്യേരി ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ ഉള്ള്യേരി മേഖല സെക്രട്ടറി കൂടിയാണ് ബിന്ദു.