KOYILANDY DIARY

The Perfect News Portal

കുറ്റ്യാടിയിൽ കുട്ടികൾക്കായി ‘ആക്ടീവ് പ്ലാനറ്റ്’

കുറ്റ്യാടി: കുട്ടികൾക്കായുള്ള പ്ലേ പാർക്ക്‌ ‘ആക്ടീവ് പ്ലാനറ്റ്’ കുറ്റ്യാടിയിൽ പ്രവർത്തനമാരംഭിച്ചു. മനോഹരമായ മലഞ്ചെരുവിന് മുകളിൽ പത്തേക്കറിലായി രണ്ടരലക്ഷം ചതുരശ്ര അടിയിലാണ്‌ പാർക്ക്‌. ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം ചെടികളും അരലക്ഷം പൂച്ചെടികളുമുള്ള പാർക്കിൽ പതിനായിരം ചതുരശ്ര അടിയിൽ  വെർട്ടിക്കൽ ഗാർഡനുമുണ്ട്.

അഞ്ച് മുതൽ 14 വയസ്സുവരെയുള്ളവർക്കായുള്ള ഈ വിനോദ കേന്ദ്രത്തിൽ നാല്പതിലേറെ ഫ്രീസ്റ്റൈൽ സ്ലൈഡുകളുണ്ട്‌.  ആംഫി തിയറ്ററിൽ കുട്ടികൾക്കൊപ്പമെത്തുന്നവർക്കായി കലാസാംസ്‌കാരിക വിരുന്നുമുണ്ടാകും. വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളിൽ കലാ സാംസ്‌കാരിക  പരിപാടികൾ ഉണ്ടാകും. ഫുഡ്‌ കോർട്ട്, ഫുഡ്‌ ട്രക്കുകൾ തുടങ്ങിയവയും  സജ്ജമാകും.
Advertisements
പ്രമുഖ വ്യവസായി നിസാർ അബ്ദുള്ളയാണ് പാർക്കിന്റെ സ്ഥാപകൻ.  രാവിലെ അഞ്ച് മണിക്കൂറിന്‌ 300 രൂപയാണ്‌ ടിക്കറ്റ്‌. ഉച്ചമുതൽ രാത്രി വരെ 400 രൂപ. വാരാന്ത്യങ്ങളിൽ രാവിലെ 350 രൂപയും ഉച്ചതിരിഞ്ഞ്‌ 450 രൂപയുമാണ്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും  ഇളവുണ്ട്‌. രണ്ട് വയസ്സിന്‌ താഴെ പ്രവേശനം സൗജന്യമാണ്.