KOYILANDY DIARY

The Perfect News Portal

ലഹരിവിരുദ്ധ സന്ദേശവാഹകരായ അമ്മക്കും മകനും ശോഭികയിൽ സ്വീകരണം

കോഴിക്കോട്: ലഹരി ഉപയോഗത്തിനെതിരെ മോട്ടോർ സൈക്കിളിൽ ഡൽഹി മുതൽ കേരളം വരെ ബോധവൽക്കരണ യാത്ര നടത്തുന്ന ഷൈനി രാജ്കുമാറിനും മകൻ ലെനിൻ ജോഷ്വക്കും കോഴിക്കോട് ശോഭിക വെഡ്ഡിങ്‌സിൽ സ്വീകരണം നൽകി. ജെ.സി.ഐ കോഴിക്കോട് സിറ്റി ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ മുഖ്യാതിഥിയായിരുന്നു.
ലഹരി വ്യാപനത്തിനെതിരെ അവബോധം സൃഷ്ടിക്കാൻ ഒരു ടെക്‌സ്‌റ്റൈൽ ഷോറൂം മുൻപോട്ട് വരുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ആളുകളുടെയും തുല്യപങ്കാളിത്തത്തോടെ മാത്രമേ മയക്കുമരുന്നെന്ന സാമൂഹിക വിപത്തിനെ തോൽപ്പിക്കാനാവൂ എന്ന് എക്‌സൈസ് സി.ഐ. ശരത് ബാബു പറഞ്ഞു. ശോഭികയിലെ ജീവനക്കാരും ഉപഭോക്താക്കളും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്തു.
Advertisements
വിമുക്തി ജില്ലാ കോർഡിനേറ്റർ പ്രിയ, ജെ.സി.ഐ. കാലിക്കറ്റ് സിറ്റി പ്രസിഡണ്ട് ദിപിൻ കുമാർ, ജെ.സി.ഐ മുൻ ദേശീയ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് അഫ്‌സൽ ബാബു, ശോഭിക വെഡ്ഡിങ്‌സ് മാനേജിങ് ഡയറക്ടർമാരായ ശിഹാബ് കല്ലിൽ, ഇർഷാദ് ഫജർ, സുഹൈൽ ഇസ്സത്ത്, ഷോറൂം മാനേജർ അംജദ് അലി എന്നിവർ സംബന്ധിച്ചു.