KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ ഫുട്ബോൾ മേളയുടെ

കൊയിലാണ്ടി: ലോക കായികദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ഫുട്ബോൾ മേളയുടെ സമ്മാന വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷതവഹിച്ചു.

ജില്ലാമിഷൻ DPM ബിജേഷ് മുഖ്യാതിഥിയായി. സർവീസസ് കുഞ്ഞികണാരൻ സമ്മാനദാന വതരണം നടത്തി. ഋഷിദാസ് കല്ലാട്ട് സംസാരിച്ചു. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതവും സൗത്ത് സിഡിഎസ്  ചെയർപേഴ്സൺ വിബിന നന്ദിയും പറഞ്ഞു.