KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് സൗത്ത് യു.പി സ്കൂളിൽ കുട്ടികൾക്കായ് ആകാശവാണി 18.98 ആരംഭിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി സ്കൂളിൽ കുട്ടികൾക്കായ് ആകാശവാണി 18.98 ആരംഭിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് വാകമോളി LP സ്കൂളിലെ പ്രധാനധ്യാപിക ലൈല ടീച്ചർ സ്കൂൾ ആകാശവാണിയിലൂടെ കഥ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് റഹൂഫ് എൻ കെഅധ്യക്ഷത വഹിച്ചു.

എം മോഹൻ കുമാർ, കെ റിയാസ് എന്നിവർ ആശംസകൾ നേർന്നു. ചതുടർന്ന് സർവദേശീയ യോഗ ദിനത്തോടനുബന്ധിച്ച് എം ശ്രീകല ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യോഗ പരിശീലനം നടത്തി. ചടങ്ങിൽ HM സുലൈഖ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹാസിഫ് കെ.പി നന്ദിയും പറഞ്ഞു.

Advertisements