KOYILANDY DIARY

The Perfect News Portal

ആന്തട്ട ഗവ. യു.പി സ്കൂളിനായി നിർമ്മിച്ച പുതിയ കെട്ടിടം ജൂൺ 25ന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ആന്തട്ട ഗവ. യു.പി സ്കൂളിനായി നിർമ്മിച്ച പുതിയ കെട്ടിടം ജൂൺ 25ന് ഉദ്ഘാടനം ചെയ്യും. 92.69 ലക്ഷം രൂപയാണ് നിർമാണ ചെലവ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആന്തട്ട ഗവ.യു.പി സ്കൂളിൽ തീരദേശ വികസന കോർപ്പറേഷൻ നിർമിച്ച ഇരുനില കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. ജൂൺ 25 ന് ഞായറാഴ്ച കാലത്ത് 11 മണിക്ക് വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി വി. ശിവൻകുട്ടി കെട്ടിടം ഉദ്ഘാടന കർമം നിർവഹിക്കും. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ തെരഞ്ഞെടുത്ത 57 വിദ്യാലയങ്ങളെ ആധുനികവൽകരിക്കുന്നതിന്റെ ഭാഗമായാണ് ആന്തട്ട ഗവ.സ്കൂളിൽ പുതിയ കെട്ടിടം പണിതത്.
പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും കാമ്പസ് സൗന്ദര്യവൽകരണത്തിനും 60 ലക്ഷം രൂപ ഇപ്പോൾ സംസ്ഥാന ഗവൺമെൻറ് അനുവദിച്ചിട്ടുണ്ട്. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വർഷത്തെ പദ്ധതിയിൽ ആധുനിക രീതിയിൽ വാഷ് റൂം പണിയാൻ 10 ലക്ഷം രൂപയും ഗെയിറ്റ്, മതിൽ എന്നിവ നിർമിക്കാൻ തൊഴിലുറപ്പു ഫണ്ടും നീക്കിവെച്ചിട്ടുണ്ട്. 100 ചെണ്ട കലാകാരൻമാരുടെ വാദ്യഘോഷവും, ഗായകരായ കുട്ടികൾ ഒരുക്കുന്ന സംഗീതാർച്ചനയും നടക്കും. റെയിൻബൊ കൊടിയേറ്റം, മൊബൈൽ ബാക്ക് സ്റ്റിക്കർ തുടങ്ങിയവ പ്രചരണത്തിന്റെ ഭാഗമായി നടന്നു.
Advertisements