KOYILANDY DIARY

The Perfect News Portal

മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു

മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. പട്ടാമ്പി സ്വദേശികള്‍ സഞ്ചരിച്ച കാറിന് നേരെയാണ് കൊമ്പനാന പാഞ്ഞടുത്ത്. ആന റോഡില്‍ നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ന്ന് ഒതുക്കി നിര്‍ത്തിയ ശേഷം ഇറങ്ങി ഓടി മറ്റ് വാഹനങ്ങളുടെ മറവില്‍ നിന്നതിനാല്‍ അപകടം ഒഴിവായി.

രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ കാറില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ റോഡില്‍ വീണെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. ഏറെ നേരം അവിടെ നിന്ന ശേഷമാണ് കാട്ടാന കാടുകയറിയത്.