KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നടുവത്തൂരിൽ വൻ മരം റോഡിലേക്ക് കടപുഴകി വീണു

കൊയിലാണ്ടി നടുവത്തൂരിൽ  വൻ മരം റോഡിലേക്ക് കടപുഴകി വീണു.  ഇന്നലെ രാത്രി എട്ടരയോടെ കൂടിയാണ് മരം വീണത്. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ ബാബുവിന്റെ  നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ്കുമാർ, അനൂപ് എൻപി, സനൽരാജ്, നിതിൻ രാജ്, ഹോംഗാർഡ് സുജിത്ത് എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.