KOYILANDY DIARY

The Perfect News Portal

തന്റെ ആനയെ താരാട്ട് പാടി ഉറക്കുന്ന യുവാവിന്റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കൊച്ചി: ആനയെ താരാട്ട് പാടി ഉറക്കുന്ന യുവാവിന്റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. ഒരു കുഞ്ഞിനെ അതിന്റെ അമ്മ താരാട്ടു പാടി ഉറക്കുന്നതു പോലെ തന്റെ ആനയെ യുവാവ് പാടി ഉറക്കുകയാണ്. നല്ലൊരു താരാട്ട് പാട്ട് കേട്ട് കൊമ്ബനാന ഉറങ്ങിപ്പോവുകയും ചെയ്തു. ഒരു മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന താരാട്ടാണ് ആനയ്ക്ക് ഈ യുവാവ് പാടിക്കൊടുക്കുന്നത്.

പാട്ടിനവസാനം ആനയുടെ മുകളില്‍ ചാരിക്കിടന്നാണ് പാട്ട്. അനുസരണയോടെ ആന അനങ്ങാതെ കിടക്കുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ചൈനാ ടിവി തങ്ങളുടെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണീ യുവാവെന്നോ ആനയെന്നോ വീഡിയോയില്‍ വ്യക്തമല്ല. എന്തായാലും ആള് മലയാളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *