KOYILANDY DIARY.COM

The Perfect News Portal

നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്

നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകന്‍. പിറന്നാള്‍ ദിവസം പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ വിവരം പുറത്തുവിട്ടത്. ബ്രദേഴ്‌സ് ഡേ എന്നാണ് സിനിമയുടെ പേര്.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഷാജോണ്‍ തന്നെ കാണാനെത്തി. അദ്ദേഹം തന്നെ എഴുതിയ ആ സ്‌ക്രിപ്റ്റ് വായിച്ച്‌ കേള്‍പ്പിച്ചു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതോടൊപ്പം ആരെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കണമെന്നും അഭിപ്രായം ചോദിച്ചു.

ഷാജോണ്‍ ചേട്ടന്റെ തിരക്കഥ മികവും അദ്ദേഹം അത് വിവരിച്ച രീതിയും കണ്ടപ്പോള്‍ സ്വാഭാവികമായും അത് സംവിധാനം ചെയ്യാന്‍ അനുയോജ്യന്‍ അദ്ദേഹം തന്നെയാണെന്ന് തോന്നി, പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. രസകരമായ ഒരു സംഘത്തെ കുറിച്ചുള്ള കഥയാണ് ബ്രദേഴ്‌സ് ഡേ. കോമഡിയും ആക്ഷനും റൊമാന്‍സും ചേര്‍ന്നതാണ് ചിത്രം .

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!