KOYILANDY DIARY

The Perfect News Portal

ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ തൂക്കിലേറ്റി

ലാഹോര്‍: ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതിയെ പാകിസ്ഥാനില്‍ തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ലാഹോറിലെ ജയിലില്‍വച്ചാണ് പ്രതി ഇമ്രാന്‍ അലിയെ തൂക്കിലേറ്റിയത്. മജിസ്ട്രേറ്റ് ആദില്‍ സര്‍ദാറിനിനെയും പ്രതി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ പിതാവിനെയും സാന്നിധ്യത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്. ഇന്നലെ കുടുംബവുമായി 45 മിനുട്ട് സംസാരിക്കാന്‍ ഇമ്രാന്‍ അലിക്ക് ജയില്‍ അധികൃതര്‍ സൗകര്യം ഒരുക്കിയിരുന്നു.

ജനുവരി നാലിനായിരുന്നു മദ്രസയില്‍ പോകുന്ന വഴിക്ക് പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ കസൂറില്‍ നിന്നും ഏഴു വയസുകാരിയായ പെണ്‍കുട്ടിയെ കാണാതായത്. ജനവരി ഒന്‍പതിനാണ് ചവറ്റ് കൂനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്‌റ്റോമോര്‍ട്ടം ചെയ്യുകയും മരിക്കുന്നതിനു മുന്‍പായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് ഇമ്രാന്‍ അലിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഡിഎന്‍എ പരിശോധന നടത്തുകയും ചെയ്തു. ഇതിലൂടെയാണ് ഇമ്രാന്‍ ഖാനാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. കസൂറില്‍ നിന്നും ലൈംഗിക പീഡനത്തിന് ഇരയായി അഞ്ച് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിലും ഇമ്രാന്‍ അലിയാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *