KOYILANDY DIARY.COM

The Perfect News Portal

പുതിയ ആർ.ടി.ഒ ഓഫീസുകൾക്ക് പ്രവർത്തന പരിധി നിശ്ചയിച്ചു

കൊയിലാണ്ടി: പുതുതായി ആരംഭിക്കുന്ന ജോയിൻറ് ആർ.ടി.ഒ.ഓഫീസുകൾക്ക് വേണ്ടി പ്രവർത്തന പരിധി ക്രമീകരിച്ചു. കോഴിക്കോട് ജില്ലയിൽ എക്‌സൈസ്‌ മന്ത്രി ടി.പി.രാ മകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്രയിലും, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ മണ്ഡലമായ നന്മണ്ടയിലുമാണ് പുതുതായി ആർ.ടി.ഒ.ഓഫീസുകൾ സ്ഥാപിക്കുന്നത്.

കൊയിലാണ്ടി താലൂക്ക് മുഴുവൻ പരിധിയുണ്ടായിരുന്ന കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ.ഓഫീസിന് ഇരിങ്ങൽ, പയ്യോളി, തിക്കോടി, മൂടാടി, മിയ്യൂർ, പന്തലായനി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, തുറയൂർ, കീഴരിയൂർ, അരിക്കുളം, ഉള്ളിയേരി, അവിട നല്ലൂർ തുടങ്ങിയ വില്ലേജുകളായിരിക്കും പ്രവർത്തന പരിധി.

പേരാമ്പ്ര ഓഫീസിന് കുറ്റ്യാടി, കാവിലുംപാറ, മരുതോങ്കര, വേളം, ചെമ്പനോട, ചക്കിട്ടപാറ, പേരാമ്പ്ര, ചങ്ങരോത്ത്, കൂരാച്ചുണ്ടാ, കായണ്ണ, നൊച്ചാട്, മേഞ്യാണം, എരവട്ടൂർ, ചെറുവണ്ണൂർ, മേപ്പയ്യുർ കൊടുക്കല്ലൂർ, കോട്ടൂർ വില്ലേജുകളാണ് പ്രവർത്തന പരിധി.

ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ മണ്ഡലമായ  നന്മണ്ടയിൽ ആരംഭിക്കുന്ന ആർ.ടി.ഒ ഓഫീസിന് കക്കോടി, കാക്കൂർ, നന്മണ്ട, കുരുവട്ടൂർ, തലക്കുളത്തൂർ, മടവൂർ, ചേളന്നൂർ, നരിക്കുനി, പാവങ്ങാട്, കാന്തലാട്, കിനാലൂർ, ശിവപുരം, അത്തോളി തുടങ്ങിയവയാണ് പരിധി. ഇത് സംബന്ധിച്ച് സർക്കുലർ 24.9.18 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!