KOYILANDY DIARY.COM

The Perfect News Portal

തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പിയെ സ്ഥലം മാറ്റി

തൃശൂര്‍: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തെ​ളി​വു​ക​ള്‍ ന​ല്‍​കി​യ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റി. കേസിന്‍റെ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി. തൃ​ശൂ​ര്‍ ​േറ​ഞ്ച്​ ​െഎ.​ജി എം.​ആ​ര്‍. അ​ജി​ത്​​കു​മാ​റിന്‍െറതാണ് നടപടി.

തി​യ​റ്റ​ര്‍ ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌​ ത​നി​ക്ക്​ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി അ​ജി​ത്​​കു​മാ​ര്‍ ഡി.​ജി.​പി​ക്ക്​ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ച്ചിരുന്നു. തീ​രു​മാ​ന​മെ​ടു​ത്ത​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ.​എ​സ്.​പി​യാ​ണ്. അ​റ​സ്​​റ്റി​ല്‍ നി​യ​മ​പ​ര​മാ​യ പാ​ളി​ച്ച​യി​ല്ലെ​ന്ന മ​ല​പ്പു​​റം എ​സ്.​പി​യു​ടെ വി​ശ​ദീ​ക​ര​ണ​വും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. ഐ.​ജി​യു​ടെ റി​പ്പോ​ര്‍ട്ട് ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ നി​യ​മോ​പ​ദേ​ശ​ത്തി​ന​യ​ച്ചതിന് പിന്നാലെയാണ് കേസ് ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്.

തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാറിന് ക്ഷീണമുണ്ടാക്കിയിരുന്നു. ക​ഴി​ഞ്ഞ​ദി​വ​സം ത​ന്നെ വ​നി​താ​ക​മീ​ഷ​നും മു​ന്‍ ഡി.​ജി.​പി ടി.​പി. സെ​ന്‍​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ക്കു​ക​യും ഡി.​ജി.​പി​യോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്​​തു.

അതേസമയം, തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരേ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്തെത്തി. അറസ്റ്റ് നിയമപരമല്ലെന്നാണ് തങ്ങള്‍ക്ക് കിട്ടിയ നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ഇ.സി.സതീശന്‍ എന്ന തീയറ്റര്‍ ഉടമയ്ക്ക് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഫിയോക് എല്ലാ സഹായവും ചെയ്യുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!