KOYILANDY DIARY

The Perfect News Portal

നിപ്പാ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് സൗജന്യ ഭക്ഷണകിറ്റ്

കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ നിപ്പാ സെല്ലിന്റെ നിപ്പാ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് കുറുവ അരി ഉള്‍പ്പെടെ 9 ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെട്ട സൗജന്യ ഭക്ഷണക്കിറ്റ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ തയ്യാറാക്കുകയും വിതരണത്തിന് സജ്ജമാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ മുഖേനയാണ് ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നത്.

തിരുവന നതപുരത്ത് ചേര്‍ന്ന സര്‍വകക്ഷി സമാധാനയോഗം നിപ്പാ വൈറസ് ബാധ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ഏകകണ്ഠമായി പ്രശംസിച്ചുവെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നിപ്പാ മീഡിയ സെല്ലില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. നിപ്പാ നിയന്ത്രണ വിധേയമാണെങ്കിലും ജാഗ്രത തുടരും. നിലവില്‍ നിപ്പാ സ്ഥിരീകരിച്ച എല്ലാവര്‍ക്കും ചങ്ങരോത്തെ ആദ്യം മരിച്ച വ്യക്തിയില്‍ നിന്നാണ് പകര്‍ന്നതെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടാം ഘട്ടം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത ആവശ്യമാണ്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണ്.

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ഉള്‍പ്പടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ബീച്ച്‌ ആശുപത്രിയിലും കൂടുതല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കും. കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി താമരശേരി, ഒളവണ്ണ, ഫറൂഖ് ആശുപത്രികളില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. നിപ്പായെ നേരിടാന്‍ സദാ സമയവും പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നു. ജനങ്ങളുടെ ഭീതി മാറുന്നതിന് മാധ്യമങ്ങള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *