KOYILANDY DIARY.COM

The Perfect News Portal

എംഎ യൂസഫലിയ്‌ക്കെതിരായ വ്യാജ പ്രചരണം: മാപ്പ് പറഞ്ഞ് ഷാജൻ സ്കറിയ

.

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയ്‌ക്കെതിരായ വ്യാജ പ്രചരണത്തിൽ മാപ്പ് പറഞ്ഞ് മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയ. പരാമർശങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കി പിൻവലിക്കുകയാണെന്ന് ഷാജന്റെ വിശദീകരണ വീഡിയോ. യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടായിരുന്നു വ്യാജ ആരോപണം. 2020 നവംബർ 21നാണ് മറുനാടൻ മലയാളി ഓൺലൈൻ ചാനലിൽ യൂസഫലിക്കെതിരെ വീഡിയോ വന്നത്.

 

ഇതിന് പിന്നാലെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ് നൽകുകയായിരുന്നു. എറണാകുളം സബ് കോടതിയിലാണ് അപകീർത്തിക്കേസ് ഫയൽ ചെയ്തത്. മാപ്പ് പറയണം എന്നും ആവശ്യമുണ്ടായിരുന്നു. യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഷാജൻ സ്കറിയയുടെ മാപ്പ് വീഡിയോയിൽ പറയുന്നു.

 

Share news