KOYILANDY DIARY.COM

The Perfect News Portal

പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണം: കെ. എസ്.എസ്.പി.യു. വനിതാ കൺവെൻഷൻ

.
പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യണമെന്നും സ്ത്രീ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി നിർത്തലാക്കിയത് പുന:പരിശോധിക്കണമെന്നും പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ വനിതാവേദി കൺവീനർ പ്രകാശിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് വനിതാവേദി കൺവീനർ പി എൻ. ശാന്തമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവ്വാഹകസമിതി അംഗം ടി.വി. ഗിരിജ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, സെക്രട്ടറി ടി. സുരേന്ദ്രൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം കെ. ഗീതാനന്ദൻ മാസ്റ്റർ, ഉണ്ണി മാടഞ്ചേരി, സി. രാധ, യു. വസന്തറാണി എന്നിവർ സംസാരിച്ചു.
അരിക്കുളം ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൾ നാസർ ആരോഗ്യ പരിപാലനത്തെക്കുറിച്ച് ക്ലാസെടുത്തു. വി.എം ലീല ടീച്ചർ സ്വാഗതവും റജീന സത്യപാൽ നന്ദിയും പറഞ്ഞു.
Share news