അഡ്വ. ഇ. രാജഗോപാലൻ നായരുടെ 33-ാം ചരമവാര്‍ഷികം ആചരിച്ചു
.
കൊയിലാണ്ടി: വ്യക്തിപരമായ ലാഭ നഷ്ടങ്ങളേക്കാൾ മൂല്യാധിഷ്ഠിതവും സുദൃഢവുമായ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന നേതാവായിരുന്നു അഡ്വ. ഇ. രാജഗോപാലൻ നായരെന്ന് കെ. പ്രവീൺ കുമാർ എം.എൽ.എ. അഭിപ്രായപ്പെട്ടു. ജനാധിപത്യം,മതേതരത്വം മുതലായ ഭരണഘടനാ മൂല്യങ്ങൾ ഹനിക്കപ്പെടുന്ന വർത്തമാന കാലത്ത് ഉയർന്ന ജനാധിപത്യ ബോധവും ആദർശനിഷ്ഠയും ഉയർത്തിപ്പിടിച്ച രാജഗോപാലൻ നായരെ ക്കുറിച്ചുള്ള സ്മരണ രാഷ്ട്രീയ പ്രവർത്തകർക്ക് ആവേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. ഇ. രാജഗോപാലൻ നായരുടെ മുപ്പത്തിമൂന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുക്കം മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു.
.

.
മുൻ മന്ത്രി എ. കെ. ശശീന്ദ്രൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ഞാനടക്കമുള്ള അന്നത്തെ വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തകരെ ഉയർത്തിക്കൊണ്ടു വരുന്നതിൽ രാജഗോപാലൻ നായർ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് എ. കെ.ശശീന്ദ്രൻ അനുസ്മരിച്ചു. വി.വി.സുധാകരൻ, ഇ. കെ. അജിത്ത്, കെ.ടി.എം.കോയ, അഡ്വ. ആർ. എൻ. രഞ്ജിത്ത്, കൊയിലാണ്ടി ബാർ അസോസിയേഷൻ സെക്രട്ടരി അഡ്വ. വി.പി. വിനോദ് കുമാർ, സുരേഷ് ബാബു ആലങ്കോട്, പി. സുധാകരൻ,സി. രമേശൻ, കെ.കെ ശ്രീഷു, ഇ.എസ് രാജൻ എന്നിവർ സംസാരിച്ചു.



