KOYILANDY DIARY.COM

The Perfect News Portal

ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് വില്‍പന; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും

.

തിരുവനന്തപുരം: ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പനയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. മില്‍മ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നെയ്യ് പരിശോധനയില്ലാതെ കടത്തിവിട്ടെന്നും വിമര്‍ശനമുണ്ട്. അന്വേഷണത്തിനായി ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

 

ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ ജയകുമാറും വ്യക്തമാക്കി. ശബരിമലയിലേയ്ക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മിൽമയ്ക്ക് 85 ലക്ഷം രൂപയ്ക്കുമേൽ നഷ്ടമുണ്ടായെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ആസൂത്രിത പങ്കാളിത്തമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

 

സാമ്പത്തിക ക്രമക്കേടുകൾ, നിയമനങ്ങൾ, കരാറുകൾ എന്നിവയെക്കുറിച്ചാണ് പ്രധാനമായും സമിതി അന്വേഷിച്ചത്. മന്ത്രി ആര്‍ ബിന്ദു കൃഷ്ണയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. നെയ്യ് വിതരണത്തിനുള്ള കരാർ ഘട്ടം മുതൽ ക്രമക്കേട് ആരംഭിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പത്തനംതിട്ട യൂണിറ്റിൽ നിന്ന് പമ്പയിലേയ്ക്ക് നെയ്യ് എത്തിക്കുന്ന കരാറിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരേ വ്യക്തിക്ക് അനുകൂലമായി ടെൻഡർ ക്രമീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ലോഡിൽ മറ്റൊരിടത്ത് നിലവാരം കുറഞ്ഞ തമിഴ്നാട് നെയ്യ് ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Share news
error: Content is protected !!