KOYILANDY DIARY.COM

The Perfect News Portal

അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് ബിജെപി കൊല്ലം ഏരിയ കമ്മിറ്റി ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു

.

കൊയിലാണ്ടി: അപ്രഖ്യാപിത പവർ കട്ടിൽ പ്രതിഷേധിച്ച് ബിജെപി കൊല്ലം ഏരിയ കമ്മിറ്റി ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു. കോഴിക്കോട് നോർത്ത് ജില്ലാ ഉപാധ്യക്ഷൻ വി.കെ ജയൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലറും കൊയിലാണ്ടി മണ്ഡലം ഉപാധ്യക്ഷനുമായ കെ.വി സുരേഷ് ആശംസകളർപ്പിച്ച് സംസാരിച്ചു. ഏരിയ പ്രസിഡണ്ട് പി.വി സംജിത് ലാൽ അധ്യക്ഷത വഹിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അഭിജിത്ത് സ്വാഗതവും ഏരിയ സെക്രട്ടറി പ്രകാശ് കണ്ടോത്ത് നന്ദിയും പറഞ്ഞു. 

Share news