KOYILANDY DIARY.COM

The Perfect News Portal

രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണോ?

.

ഭാരം വർദ്ധിപ്പിക്കാനും മറ്റുമായി ഡയറ്റിൽ ഉൾപ്പെടുത്തുന്ന പ്രധാന ഭക്ഷണത്തിൽ ഒന്നാണ് വാഴപ്പഴം. ബ്രേക്ക്ഫാസ്റ്റും ഡിന്നറും ഒഴിവാക്കുന്നവരുടെ പ്രധാന ചോയ്സ് ആണ് വാഴപ്പഴം. എന്നാൽ രാത്രിയിൽ ഇവ കഴിക്കുന്നത് യഥാർത്ഥത്തിൽ നല്ലതാണോ. വാഴപ്പഴത്തിൽ ധാരാളം പ്രകൃതിദത്ത അന്റാസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉദരസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. അതുപോലെ, വാഴപ്പഴം ശരീരത്തെ ഷുഗർ നില വർദ്ധിപ്പിക്കാൻ സഹായിക്കും.

 

പഴത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ്. എന്നാൽ, രാത്രിയിൽ ഇവ കഴിക്കുന്നത് ആരോ​​ഗ്യത്തെ മോശമായി ബാധിക്കും. രാത്രിയിൽ പഴം കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം വാഴപ്പഴം ശരീരത്തിന് തണുപ്പാണ്. അതുകൊണ്ടുതന്നെ രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണെന്നും വിദഗ്ദ്ധർ നിർദേശിക്കുന്നു. എന്നാൽ അർദ്ധരാത്രി ഒഴികെ വാഴപ്പഴം കഴിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

 

ദഹനത്തിന് ഒരുപാട് സമയമെടുക്കുന്നത് കൊണ്ട് തന്നെ ഉറങ്ങുന്നതിന് 2, 3 മണിക്കൂർ മുമ്പ് വാഴപ്പഴം കഴിക്കണം. ജലദോഷവും ചുമയും ഉള്ള ആളുകൾ വാഴപ്പഴം കഴിക്കരുത്. ഇത് ശരീരത്തെ തണുപ്പിക്കുന്നതിനാൽ ജലദോഷവും ചുമയും വർദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ ഇത്തരക്കാർ വാഴപ്പഴം പരമാവധി കുറയ്ക്കുക, പ്രത്യേകിച്ച് രാത്രിയിൽ. രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ഉറക്കപ്രശ്നങ്ങൾക്ക് കാരണമാവുന്നു.

Share news
error: Content is protected !!