KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

ഗുരുവായൂരിലെ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ കുട്ടികളുടെ പിതാവ് വയനാട് സ്വദേശി മുഴങ്ങിൽ ചന്ദ്രശേഖരനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ദേവനന്ദ (8), ശിവനന്ദന (12) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്‌. കൊലപാതക വിവരങ്ങള്‍ ഡയറിയില്‍ കുറിച്ച ശേഷമാണ് ചന്ദ്രശേഖരന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഈ ഡയറി പൊലീസ് കണ്ടെടുത്തു.

സ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ദരും പൊലീസ് സർജനും കുട്ടികളുടെ മരണം ആത്മഹത്യയല്ലെന്ന് വിലയിരുത്തിയിരുന്നു. ചികിത്സയിലുള്ള ചന്ദ്രശേഖരൻ അപകടനില തരണം ചെയ്ത ഉടൻ പൊലീസ് അറസ്റ്റ് ചെയ്യും.

Advertisements
Share news