KOYILANDY DIARY

The Perfect News Portal

മാതൃക റസിഡൻ്റ്സ് അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗം

കൊയിലാണ്ടി: പയറ്റുവളപ്പിൽ മാതൃക റസിഡൻ്റ്സ് അസോസിയേഷൻ്റെ വാർഷിക ജനറൽ ബോഡി യോഗം കൊയിലാണ്ടി സി. ഐ. എൻ സുനിൽ കുമാർ മുഖ്യാതിഥിയായ ചടങ്ങിൽ നഗരസഭ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം SSLC, +2 വിജയികളേയും മറ്റു മേഖലകളിൽ നാടിൻ്റെ അഭിമാനമായ ആശാ വർക്കർ റീഷ്മ, മുഹമ്മദ് ഷാഫി എന്നിവർക്കുള്ള ഉപഹാരം സി.ഐ. നിർവ്വഹിച്ചു.

തുടർന്ന് പ്രശസ്ത കൗൺസിലിംഗ് വിദഗ്ദ എസ്. ശ്രീലേഖ (THQH, Koyilandy) ആധുനിക കാലഘട്ടത്തിലെ കുടുംബ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. പുതിയ ഭാരവാഹികളായി പി.എം. ബാബു (പ്രസിഡണ്ട്), അനിൽ കെ.കെ. മനോജ് കുമാർ CP (വൈസ് പ്രസിഡണ്ട്), സുജിത്ത് NK (ജന: സെക്രട്ടറി), അനിൽ വി.പി., ജ്യോതി കൃഷ്ണൻ (ജോ: സെക്രട്ടറി), ബാബുരാജ് കാരയിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *