KOYILANDY DIARY

The Perfect News Portal

കൊടിയേറ്റത്തോടെ പിഷാരികാവിൽ വൻ ഭക്തജന തിരക്ക്‌

കൊയിലാണ്ടി: പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തിന് തുടക്കമായി. കാലത്ത് നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടന്ന കൊടിയേറ്റത്തിനു ശേഷം വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാവും പരിസരവും പുരുഷാരം കീഴടക്കിയ പൂരപ്പൊലിമയിലാണുള്ളത്. വരും ദിവസങ്ങളിൽ ഭക്തജനങ്ങളുടെ വൻ ഒത്തുചേരലിനുള്ള ഒരുക്കമായാണ് ഈ പുരുഷാരം സാന്നിദ്ധ്യമറിയിക്കുന്നത്.

നേരത്തെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഗജവീരന്മാരുടെ അകമ്പടിയോടെ കാഴ്ച്ച ശീവേലി നടന്നു. തുടർന്ന് കൊല്ലം കൊണ്ടാടും പടി ക്ഷേത്രം, കുന്ന്യോറ മല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്തു കുന്ന് എന്നിവടങ്ങളിൽ നിന്നുള്ള അവകാശ വരവുകളും പുളിയഞ്ചേരിയിൽ നിന്നുള്ള പൊതുജന വരവും ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെ ഇവിടം ജനനിബിഡമായി, വൈകീട്ട് കാഴ്ചശീവേലിക്ക് ശേഷം 7 മണിക്ക് കരിമരുന്ന് പ്രയോഗം, എയ്ഞ്ചൽ കൊയിലാണ്ടി അവതരിപ്പിച്ച എയ്ഞ്ചൽ വൈററ്റി മെഗാഷോ എന്നിവ നടക്കും.

  • മാർച്ച് 30ന് ബുധനാഴ്ച: കലാനിലയം ഉദയൻ നമ്പൂതിരിയുടെ തായമ്പക, പിഷാരികാവ് കലാ ക്ഷേത്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധ,
  • 31 ന് വ്യാഴാഴ്ച : ചിറക്കൽ നിധീഷിൻ്റെ തായമ്പക, സുധീർ കടലുണ്ടിയും സംഘവും ഒരുക്കുന്ന ഗാനസന്ധ്യ,
  • ഏപ്രിൽ 1ന് വെള്ളിയാഴ്ച : ശുകപുരം ദിലീപിൻ്റെ തായമ്പക, സൗപർണ്ണിക കലാവേദി കണ്ണൂർ അവതരിപ്പിക്കുന്ന നാട്ടരങ്ങ്,
  • 2 ന് ശനിയാഴ്ച : പനമണ്ണ ശശിയുടെ തായമ്പക, സ്റ്റാർ വോയ്സ് ഓർക്കസ്ട്രയുടെ മെലഡി നൈറ്റ്,
  • 3 ന് ഞായറാഴ്ച: ചെറിയ വിളക്ക് ദിവസം കാലത്ത് കാഴ്ചശീവേലിക്കുശേഷം കോമത്ത് പോക്ക്, വൈകീട്ട് പെരുവനം കുട്ടൻമാരാർ നയിക്കുന്ന പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, ശുകപുരം രഞ്ജിത്തിൻ്റെ തായമ്പക,
  • 4 ന് തിങ്കളാഴ്ച: വലിയ വിളക്ക് ദിവസം കാലത്ത് മന്ദമംഗലത്ത് നിന്നുള്ള ഇളനീർക്കുല വരവ്, വസൂരി മാല വരവ്, ആനയൂട്ട്, ഉച്ചക്ക് ശേഷം താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർക്കുല വരവുകൾ, തണ്ടാ ൻ്റെ അരങ്ങോല വരവ്, അരയൻ്റെ വെള്ളിക്കുടവരവ്, കൊല്ലൻ്റെ തിരുവായുധം വരവ്, മറ്റ് അവകാശവരവുകൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നതിനു ശേഷം രാത്രി 11 മണിക്ക് നാന്ദകം പുറത്തെഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം.
  • 5ന് ചൊവ്വാഴ്ച : കളിയാട്ട ദിവസം അരയൻ്റെയും വേട്ടുവരുടെയും തണ്ടാൻ്റെയും മറ്റു അവകാശവരവുകളും, തുടർന്ന് പാലച്ചുവട്ടിലേക്കുള്ള പുറത്തെഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. തുടർന്ന് വാളകം കൂടുന്നതോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *