KOYILANDY DIARY

The Perfect News Portal

സൗഹൃദം നടിച്ച്‌ പണം തട്ടുന്ന യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു

നാദാപുരം: സമൂഹമാധ്യമങ്ങളിലൂടെ യുവതികളുമായി സൗഹൃദം നടിച്ച്‌ കെണിയില്‍പെടുത്തി പണം തട്ടുന്ന യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. നീലഗിരി ജില്ലയിലെ ഗുഡലൂര്‍ ദേവാര്‍ഷോലൈ രണ്ടാം വാര്‍ഡിലെ അര്‍ഷാദി(18)നെയാണ്‌ നാദാപുരം എസ്‌.ഐ: എന്‍.പ്രജീഷ്‌ കസ്‌റ്റഡിയിലെടുത്തത്‌. കുമ്മങ്കോട്ടെ ഒരു യുവതിയില്‍ നിന്ന്‌ പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയിലാണ്‌ അറസ്‌റ്റ്. വാട്‌സാപ്പിലൂടെ സൗഹൃദം സ്‌ഥാപിച്ച യുവതിയുടെ ഫോട്ടോയും അര്‍ഷാദിന്റെ ഫോട്ടോയും ചേര്‍ത്ത്‌ ഫേസ്‌ ബുക്കില്‍ പോസ്‌റ്റ് ചെയ്ുയമെന്ന്‌ ഭീഷണിപ്പെടുത്തി പണത്തിനാവശ്യപ്പെട്ടെന്നാണ്‌ പരാതി.

തുടര്‍ന്ന്‌ ഭര്‍ത്താവ്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പണം തരാമെന്ന്‌ പറഞ്ഞ്‌ യുവാവിനെ കല്ലാച്ചിയില്‍ വിളിച്ചു വരുത്തിയിലെത്തി അര്‍ഷാദിനെ പോലീസ്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. നൂറിലധികം യുവതികളുടെ ഫോട്ടോകള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ പ്രത്യേക സോഫ്‌റ്റ് വെയറില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. ഐ.ടി ഇആക്‌ട്, ആള്‍മാറാട്ടം, ഭീഷണിപെടുത്തല്‍, ചീറ്റിങ്ങ്‌ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌.

Leave a Reply

Your email address will not be published. Required fields are marked *