KOYILANDY DIARY

The Perfect News Portal

സ്വാന്തനം പാലിയേറ്റിവ് രോഗികള്‍ക്ക് ഓണംകിറ്റ് വിതരണം നടത്തി

കൊയിലാണ്ടി : നഗരസഭ താലൂക്ക്  ആശുപത്രിയില്‍ സ്വാന്തനം പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്ക് ഓണം ഭക്ഷണകിറ്റ് വിതരണം ചെയ്തു. കോവിഡിന്റെ സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാരും മറ്റു പാലിയേറ്റീവ് സന്നദ്ധ പ്രവത്തകരുടെയും സഹായത്തോടെ  രോഗികള്‍ക്ക് ഒരു കൈതാങ്ങായി മാറുകയാണ് താലൂക്ക് ആശുപത്രിയും  സ്വാന്തനം പാലിയേറ്റീവും. താലൂക്ക് ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍  നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. സുധ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്‌ചെര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ്‌ കമ്മിറ്റി അധ്യക്ഷന്‍മാരായ സി. പ്രജില, കെ. ഷിജു, ഇ. കെ. അജിത്, നഗരസഭ കൗൺസിലർ എ. അസീസ്, ആശുപത്രി സൂപ്രണ്ട് ഡോ: ഷീല ഗോപാലകൃഷ്ണന്‍, ഡോ. ആര്‍. സുനില്‍ കുമാര്‍, പാലിയേറ്റീവ് നോഡല്‍ ഓഫീസര്‍ ഡോ. കെ.സന്ധ്യ കുറുപ്പ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. പാലിയേറ്റീവ്  നേഴ്‌സ്മാരായ സബിത, പാര്‍വ്വതി, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍, മറ്റു ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *