KOYILANDY DIARY

The Perfect News Portal

സ്നേഹ സന്ദേശം പകർന്ന് മർകസ് സ്കൂളിൻ്റെ നബിദിന മധുരം


കൊയിലാണ്ടി: സ്നേഹ സന്ദേശം പകർന്ന് മർകസ് സ്കൂളിൻ്റെ നബിദിന മധുരം. സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും മധുരം വിതരണം ചെയ്ത് മർകസ് സ്കൂൾ കൊയിലാണ്ടി നബിദിനാഘോഷം മധുരമാക്കി. എം.എൽ.എ  കാനത്തിൽ ജമീല  മധുരപ്പെട്ടി സ്വീകരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

മുനിസിപ്പാലിറ്റി ഓഫീസ്, പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, താലൂക്ക് ആശുപത്രി തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നബിദിന  മധുരം സമ്മാനിച്ച് മീലാദ് ആശംസകൾ നേർന്നതായി പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി, അഡ്മിനിസ്ട്രേറ്റർ സി കെ അബ്ദുൽ നാസർ എന്നിവർ അറിയിച്ചു. സദർ മുഅല്ലിം അബ്ദുൽ കരീം നിസാമി, പ്രഭാകരൻ എം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *