KOYILANDY DIARY

The Perfect News Portal

സിപിഐ എം നേതാവ് ഇ കാസിം അന്തരിച്ചു

കൊല്ലം> സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ കാസിം അന്തരിച്ചു.69 വയസ്സായിരുന്നു.കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കശുവണ്ടി തൊഴിലാളി രംഗത്തെ യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

സിപിഐ എം കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിലും സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലും സിപിഐ എം കുന്നത്തൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം ശാസ്താംകോട്ട ഭരണിക്കാവിലെ സ്വവസതിയില്‍ മൃതദേഹം എത്തിക്കും. സംസ്‌കാരം നാളെ 11 ന് മൈനാഗപള്ളി കാരൂര്‍ക്കടവ് പള്ളിയില്‍.

Advertisements

ശാസ്താംകോട്ട, ഭരണിക്കാവ് ,കൂവലത്തറ, ലോട്ടസ് ഭവനിലായിരുന്നു താമസം. ഭാര്യ: സല്‍‌മത്ത് . മക്കള്‍: ലാല്‍ (ഗള്‍ഫ്), സജി ലാല്‍(അദ്ധ്യാപകന്‍, മൈലാപ്പൂര്‍), സോയ (അധ്യാപിക,തേവലക്കര ബോയ്സ് ഹൈസ്കൂള്‍), സൂഫിയ ((അധ്യാപിക,കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂള്‍).

Leave a Reply

Your email address will not be published. Required fields are marked *