KOYILANDY DIARY

The Perfect News Portal

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി അദാലത്ത് സംഘടിപ്പിച്ചു

വടകര: പ്രകൃതി ദുരന്തത്തില്‍ വെള്ളം കയറി രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രേഖകളുടെ പകര്‍പ്പ് നല്‍കാനായി അദാലത്ത് സംഘടിപ്പിച്ചു. നാദാപുരം, വിലങ്ങാട്, കുറ്റ്യാടി, തിരുവള്ളൂര്‍ പ്രദേശങ്ങളില്‍ വെള്ളംകയറി രേഖകള്‍ നഷ്ടപ്പെട്ട പതിനൊന്ന് പരാതികളാണ് അദാലത്തില്‍ ലഭിച്ചത്.

ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ടി.സി, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐ.ഡി, എ.ടി.എം, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ട പരാതികളാണ് അദാലത്തില്‍ ലഭിച്ചത്.

ആധാര്‍, ടി.സി, വോട്ടേഴ്‌സ് ഐഡി എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് അദാലത്തില്‍ തന്നെ പകര്‍പ്പുകള്‍ നല്‍കി. മറ്റു രേഖകളുടെ പകര്‍പ്പുകള്‍ വെരിഫിക്കേഷന് ശേഷം സെപ്തംബര്‍ 15 നകം നല്‍കും. സബ്ബ് ജഡ്ജ് എന്‍.പി.ജയരാജ്, നിയമ ഓഫീസര്‍ എന്‍.സി.സന്തോഷ്, ആര്‍.ഡി.ഒ വി.പി.അബ്ദുറഹിമാന്‍, തഹസില്‍ദാര്‍ ടി.കെ.സതീഷ്‌കുമാര്‍, ആര്‍.ടി.ഒ. വി.വി.മധുസൂദനന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *