KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത്‌ ടിപ്പര്‍ ലോറികള്‍ കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു

മലപ്പുറം: ടിപ്പര്‍ ലോറികള്‍ കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. മലപ്പുറം ജില്ലയില്‍ കോട്ടക്കലിലാണ് സംഭവം. കുറ്റിപ്പുറം ആലിന്‍ചുവട് കിഴക്കേചാലില്‍ രായിന്‍മോന്റെ മകന്‍ സലിം(18) ആണ് മരിച്ചത്. ദേശീയപാതയില്‍ കോട്ടക്കലിനടുത്ത് തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം.

മണ്ണുമായി പോവുകയായിരുന്ന രണ്ടുടിപ്പറുകളില്‍ പിറകിലെ ടിപ്പര്‍ നിയന്ത്രണം വിട്ട് മുന്നിലെ ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലെ ടിപ്പര്‍ മതിലില്‍ ചെന്നിടിച്ചാണ് സലീം മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *