KOYILANDY DIARY

The Perfect News Portal

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ എൽ .പി സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഫറോക്ക് ട്രയിനിംഗ് കോളേജിലെ പ്രഫസ്സർ ഡോ: ജൗഹർ മുനവ്വിർ മൊബൈൽ ഫോണിൻ്റെ ദുരുപയോഗവും, സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും, നല്ല ആരോഗ്യ ശീലത്തെ പറ്റിയും ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ഷിജു, ടി.പി, അദ്ധ്യക്ഷത വഹിച്ചു.

ജിഷ പുതിയSത്ത്, വാർഡ് കൗൺസിലർ ധന്യ രാജേഷ്, എം.പി .ടി എ പ്രസിഡൻ്റ് ഇന്ദിര സി.കെ, ഉഷശ്രീ. കെ, എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ്. സൗമിനി, ഇ. സ്വാഗതവും, ജാഗ്രത സമിതി കൺവീനർ സിറാജ് ഇയ്യഞ്ചേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *