KOYILANDY DIARY

The Perfect News Portal

ബജറ്റ് 2019: വ്യോമയാനം, മാധ്യമം, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശ നിക്ഷേപ പരിധി കൂട്ടും

ഡല്‍ഹി: മാധ്യമം, വ്യോമയാനം, ഇന്‍ഷുറന്‍സ്, മേഖലകളില്‍ വിദേശ നിക്ഷേപപരിധിവര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഈ മേഖലകളിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് പരിധി കൂട്ടുന്നത്‌.

2018-19 സാമ്ബത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപമായി എത്തിയത് 64.37 ബില്യണ്‍ ഡോളറാണ്. തലേവര്‍ഷത്തെ അപേക്ഷിച്ച്‌ ആറ് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്‌.

നിലവിലെ സ്ഥിതിയനുസരിച്ച്‌ നിലവില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനമെന്ന പരിധി 100 ശതമാനമാക്കി മാറ്റുമെന്നാണ് ബജറ്റ് പറയുന്നത്‌.

Advertisements

Leave a Reply

Your email address will not be published. Required fields are marked *