KOYILANDY DIARY

The Perfect News Portal

നന്തിയിൽ KSFE ശാഖയ്ക്ക് മന്ത്രിയുടെ ഉറപ്പ് ലഭിച്ചു: കെ.ദാസൻ MLA

കൊയിലാണ്ടി : കേരളത്തിന്റെ അഭിമാനമായ സ്വന്തം  പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. സാധാരണ, ഇടത്തരം കുടുംബങ്ങളുടെയും, ജീവനക്കാർ, പ്രവാസികൾ എന്നിവരുടെയും  സമ്പാദ്യ സ്വപ്നങ്ങൾക്കും  അവരുടെ അടിയന്തര സാമ്പത്തികാവശ്യങ്ങൾക്കും എന്നും താങ്ങായി നിലകൊള്ളുന്ന ഈ വളരുന്ന കമ്പനിക്ക്  കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ആഞ്ചാമത്തെ ശാഖയ്ക്ക് നന്തിയിൽ സാധ്യത തെളിഞ്ഞു.
ആകെ 4 ശാഖകൾ മാത്രമാണ്  മണ്ധലത്തിൽ ഉള്ളത്.  രണ്ടെണ്ണം കൊയിലാണ്ടി നഗരത്തിലും.  ഒന്ന് പയ്യോളിയിലും മറ്റൊന്ന് പൂക്കാട്ടിലുമാണ് സ്ഥിതി ചെയ്യുന്നത്.  കൊയിലാണ്ടിക്കും പയ്യോളിക്കും ഇടയ്ക്ക് നിലവിൽ മറ്റൊരു ശാഖയില്ല.  നന്തി ടൗണിൽ കെ.എസ്.എഫ്.ഇ ശാഖ ആരംഭിക്കണമെന്നും അനുയോജ്യമായ വാടക കെട്ടിടങ്ങൾ ഉണ്ടെന്നുമുള്ള ജനങ്ഹളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന്  കെ.എസ്. എഫ്. ഇ. ചെയമാനും, ധനകാര്യ വകുപ്പ് മന്ത്രിക്കും ഇത് സംബന്ധിച്ച്  കത്തു നൽകിയിരുന്നു.
കത്തിൻ്റെ അടിസ്ഥാനത്തിൽ  പരിഗണിക്കാമെന്ന മന്ത്രി  ഉറപ്പ് നൽകിയിരിക്കുകയാണെന്ന് എം.എൽ.എ. പറഞ്ഞു. കെ.എസ്.എഫ്.ഇ. ചെയർമാൻ ഇത് സംബന്ധിച്ച് ആവശ്യമായ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി കൊണ്ട് അധികം വൈകാതെ തന്നെ KSFE യുടെ ശാഖ നന്തിയിൽ ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ. സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *