KOYILANDY DIARY

The Perfect News Portal

” പന്തലായനി സൗത്ത് ” റസിഡന്റ്‌സ് അസോസിയേഷൻ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

കൊയിലാണ്ടി: നഗരസഭയിലെ 15-ാം ഡിവിഷനിലെ പന്തലായനി സൗത്ത് റസിഡന്റ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കൈമാറി. താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ തഹസിൽദാർ  [LA] കെ. ഗോകുൽദാസിന്‌ ഇരുപതിനായിരത്തി ഒരു രൂപയുടെ ചെക്ക് കൈമാറി. അസോസിയേഷൻ പ്രസിഡണ്ട് കെ. രാജചന്ദ്രൻ ശ്രീരാഗം, സിക്രട്ടറി സി. കെ. ആനന്ദൻ, എം. നാരായണൻ മാസ്റ്റർ, പത്മനാഭൻ പവിന എന്നിവർ സംബന്ധിച്ചു.

55

Leave a Reply

Your email address will not be published. Required fields are marked *