KOYILANDY DIARY

The Perfect News Portal

നല്ലരാഷ്ട്രീയക്കാരുടെ അഭാവമാണ് ഇന്ന് രാജ്യം നേരിടുന്ന ദുരന്തം: യു.കെ. കുമാരന്‍

വടകര: നല്ലരാഷ്ട്രീയക്കാരുടെ അഭാവമാണ് ഇന്ന് രാജ്യം നേരിടുന്ന ദുരന്തമെന്ന് വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ. കുമാരന്‍ പറഞ്ഞു. ഉന്നതവിജയം നേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് നല്ല രാഷ്ട്രീയക്കാരും ഉണ്ടാകണം. ഏറാമല സഹകരണബാങ്കിന്റെ അവാര്‍ഡുദാനച്ചടങ്ങ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഓര്‍ക്കാട്ടേരി കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ സ്‌കൂള്‍, ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിനേടിയ മജിസിയ ബാനു, ഭരത് പി.ജെ. ആന്റണി, ടെലിഫിലിം പുരസ്‌കാരം നേടിയ ക്ലിന്റ് മനു എന്നിവരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നതവിജയികളെയും അനുമോദിച്ചു.

മനയത്ത് ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്തിലെ 16 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് എം.കെ. ഭാസ്‌കരന്‍ പഠനോപകരണങ്ങള്‍ വിതരണംചെയ്തു. അവാര്‍ഡ് വിതരണം എ.ടി. ശ്രീധരന്‍, ബേബി ബാലമ്പ്രത്ത് എന്നിവര്‍ നിര്‍വഹിച്ചു. വൃക്ഷത്തൈ വിതരണം സുരേഷ് ബാബു നടത്തി. കുനിയില്‍ രവീന്ദ്രന്‍, പി.കെ. കുഞ്ഞിക്കണ്ണന്‍, കെ.കെ. കൃഷ്ണന്‍, ടി.കെ. വാസു, എം.കെ. കുഞ്ഞിരാമന്‍, പുതിയെടുത്ത് കൃഷ്ണന്‍, ഇ. വാസു, പി.പി. നിഷ, കണ്ടോത്ത് നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *