KOYILANDY DIARY

The Perfect News Portal

ത്യാഗസ്മരണയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നു

കൊയിലാണ്ടി: ത്യാഗസ്മരണയിൽ ബലിപെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കരുതലോടെയായാണ് ആഘോഷങ്ങൾ നടക്കുന്നത്. പള്ളികളിൽ 40 പേർക്ക് മാത്രമാണ് നിസ്കാരത്തിന് അനുമതി ഉണ്ടായിരുന്നത്. ഇത്തവണയും വീടുകൾ കേന്ദ്രീകരിച്ചാണ് പെരുന്നാൾ നിസ്കാരം നടത്തിയത്. പ്രവാചകനായ ഇബ്രാഹിം നബി അള്ളാഹുവിൻ്റെ കൽപ്പനയെ തുടർന്ന് ബലി നൽകാൻ ഒരുങ്ങിയതിൻ്റെ ഓർമ്മകൾ പുതുക്കലാണ് ബലി പെരുനാളായി ആഘോഷിക്കുന്നത്. കൊയിലാണ്ടിയിലെ വിവിധ പള്ളികളിൽ വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നിസ്കാരം നടത്തി. ഇന്ന് കൊയിലാണ്ടി പട്ടണത്തിൽ തിരക്ക് നന്നേ കുറവാണ്. മത്സ്യ മാർക്കറ്റിൽ സാമാന്യം നല്ല തിരക്കുണ്ട്. ഡി. കാറ്റഗറിയിലായത്കൊണ്ട് അവശ്യ സർവ്വീസ് മാത്രമാണ് പ്രവർത്തിക്കുന്നത്. എല്ലായിടത്തും പോലീസിൻ്റെ നിരീക്ഷണം ശക്തമാണ്. പട്ടണത്തിൽ ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *