KOYILANDY DIARY

The Perfect News Portal

കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ വിദ്യാഭ്യാസ ഹസ്തം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘടനം ചെയ്തു


കൊയിലാണ്ടി : കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ നിർധനരായ 35 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന വിദ്യാഭ്യാസ ഹസ്തം 2021ൻ്റെ ഉദ്‌ഘാടനം  പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ കുവൈറ്റ്  ചെയർമാൻ ഷാഹുൽ ബേപ്പൂർ, കൊയിലാണ്ടി ചെയർമാൻ അബൂബക്കർ മൈത്രി എന്നിവർക്ക് കൈമാറി കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് തിക്കോടി കൈരളി ഗ്രന്ഥാലയത്തിൽ നടന്ന പരിപാടിയിൽ അബൂബക്കർ മൈത്രി അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല മുഖ്യാതിഥിയായിരുന്നു. കെ.കെ മുഹമ്മദ്, വി.പി ഇബ്രാഹിം കുട്ടി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ നേതാക്കളായ ഇല്യാസ് ബഹസ്സൻ, റഷീദ് ഉള്ളിയേരി, സുശാന്ത്, ജിനീഷ് നാരായൺ, നജീബ് മണമൽ, ദിലീപ് അരയടത്ത്, ജൻഷാദ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുവൈറ്റ് ചെയർമാൻ ഷാഹുൽ ബേപ്പൂർ സ്വാഗതവും ജഗത് ജ്യോതി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *