KOYILANDY DIARY

The Perfect News Portal

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്‌ 1000 രൂപ ഉത്സവബത്ത

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 തൊഴിൽ ദിനം പൂർത്തിയാക്കിയവര്‍ക്ക് 1000 രൂപ ഉത്സവബത്ത നല്കാന് ഉത്തരവിറക്കിയതായി തദ്ദേശസ്വയം ഭരണ മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. സംസ്ഥാനത്തെ 7,35,130 കുടുംബങ്ങള്ക്ക് ഇത് സഹായമാകും.

എഴുപത്തിമൂന്ന് കോടി അൻപത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയതിനാല്‍ ഉത്സവബത്ത വിതരണം ചെയ്യാന്‍ തടസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *